യാളിക്കായ് സാഹിത്യവും സാങ്കേതിവിദ്യയും താ രു കുക്കീഴിൽ.

13/4/18

ഓണവെളിച്ചം - ബാലാമണി അമ്മ

വെണ്ണിലാവോളമായ്‌, പ്പൊന്‍ വെയില്‍ നാളമായ്‌
മണ്ണിന്റെ മക്കള്‍ക്കുമത്തിയറ്റി
മാവേലിമന്നന്റെ മാലാറ്റും പുഞ്ചിരി
മാമലനാട്ടിനെ സ്പര്‍ശിച്ചല്ലോ.

ആ വിശ്വവന്ദ്യന്‍ തന്നാശീര്‍ വചനങ്ങ-
ളാറ്റിലും കാറ്റിലും കേള്‍ക്കായല്ലോ
ഇങ്ങേതു പാഴ്‌ മരക്കൊമ്പിലും പക്ഷികള്‍
സംഗീതമേളം തുടര്‍ന്നാരല്ലോ.

മറക്കൂ മറക്കൂ - ബാലാമണിയമ്മ

മിനുപ്പാര്‍ന്നു വര്‍ണ്ണങ്ങള്‍ പാളുന്ന ലോകം
നുണയ്ക്കുന്ന ചുണ്ടത്തു മാധുര്യപൂരം
മനസ്സിങ്ങു സംതൃപ്ത,മെന്നാലുമാരാല്‍
മനുഷ്യന്‍ ശ്രവിപ്പൂ "മറക്കൂ മറക്കൂ".

കളിത്തോപ്പിലെപ്പൂഴി,യോമല്‍സുഹൃത്തിന്‍
കരസ്പര്‍ശസൗഖ്യം, പിതൃപ്രേമവായ്പും
വിലപ്പെട്ട നേട്ടങ്ങ,ളെന്നാലുമുച്ചം
വിളിക്കുന്നു വിശ്വം "മറക്കൂ മറക്കൂ".

ജീവിതാനന്ദം - ബാലാമണി അമ്മ

ചാരുകസേരമേൽ ചാരിക്കിടക്കെ ഞാൻ
വാരുറ്റതാം കൃഷിത്തോപ്പിൽ
കാട്ടുതുളസിപ്പടർപ്പിൽ കളിക്കുന്ന
കുട്ടിയായ്‌ മേവുമ്പോൾ പോലെ
ആനന്ദവാഹിയാ,യാശ്ചര്യമാ,യിന്നു-
മാദിത്യബിംബമുദിച്ചു.

Popular Posts