യാളിക്കായ് സാഹിത്യവും സാങ്കേതിവിദ്യയും താ രു കുക്കീഴിൽ.

13/4/18

ഓണവെളിച്ചം - ബാലാമണി അമ്മ

വെണ്ണിലാവോളമായ്‌, പ്പൊന്‍ വെയില്‍ നാളമായ്‌
മണ്ണിന്റെ മക്കള്‍ക്കുമത്തിയറ്റി
മാവേലിമന്നന്റെ മാലാറ്റും പുഞ്ചിരി
മാമലനാട്ടിനെ സ്പര്‍ശിച്ചല്ലോ.

ആ വിശ്വവന്ദ്യന്‍ തന്നാശീര്‍ വചനങ്ങ-
ളാറ്റിലും കാറ്റിലും കേള്‍ക്കായല്ലോ
ഇങ്ങേതു പാഴ്‌ മരക്കൊമ്പിലും പക്ഷികള്‍
സംഗീതമേളം തുടര്‍ന്നാരല്ലോ.

മറക്കൂ മറക്കൂ - ബാലാമണിയമ്മ

മിനുപ്പാര്‍ന്നു വര്‍ണ്ണങ്ങള്‍ പാളുന്ന ലോകം
നുണയ്ക്കുന്ന ചുണ്ടത്തു മാധുര്യപൂരം
മനസ്സിങ്ങു സംതൃപ്ത,മെന്നാലുമാരാല്‍
മനുഷ്യന്‍ ശ്രവിപ്പൂ "മറക്കൂ മറക്കൂ".

കളിത്തോപ്പിലെപ്പൂഴി,യോമല്‍സുഹൃത്തിന്‍
കരസ്പര്‍ശസൗഖ്യം, പിതൃപ്രേമവായ്പും
വിലപ്പെട്ട നേട്ടങ്ങ,ളെന്നാലുമുച്ചം
വിളിക്കുന്നു വിശ്വം "മറക്കൂ മറക്കൂ".

ജീവിതാനന്ദം - ബാലാമണി അമ്മ

ചാരുകസേരമേൽ ചാരിക്കിടക്കെ ഞാൻ
വാരുറ്റതാം കൃഷിത്തോപ്പിൽ
കാട്ടുതുളസിപ്പടർപ്പിൽ കളിക്കുന്ന
കുട്ടിയായ്‌ മേവുമ്പോൾ പോലെ
ആനന്ദവാഹിയാ,യാശ്ചര്യമാ,യിന്നു-
മാദിത്യബിംബമുദിച്ചു.

11/3/18

യുദ്ധകാണ്ഡം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ദണ്ഡകാരണ്യത്തില്‍നിന്നും
വീണ്ടും കേള്‍ക്കുന്നു രോദനം.
... വനവാസികളെച്ചുട്ടു
മുടിക്കും രാജശാസനം.

ആറ്റിലും കാറ്റിലും നിത്യം
വിഷം ചേര്‍ക്കുന്ന ദുഷ്ടത.
ധാതുലോഹാദികള്‍ക്കായ് ഭൂ
ഗര്‍ഭം കീറുന്ന വേദന.

യാത്രാമൊഴി - ബാലചന്ദ്രൻ ചുള്ളിക്കാട്

പുലരുവാനേഴര രാവേയുള്ളു
പൂങ്കോഴി കൂവിക്കഴിഞ്ഞേയുള്ളു
കണ്ണീരിൽ മുങ്ങിക്കുളി കഴിഞ്ഞ്
വെണ്ണീറുകൊണ്ട്  കുറിവരച്ച്
ദുരിതം കൊണ്ടൊരു നിറപറ നിറച്ച്
കൂളക്കുടുക്കയെറിഞ്ഞുടച്ച്
താളത്തിൽ മൂന്നു വലത്തുവെച്ച്
ഇല വാട്ടി ദുഃഖം പൊതിഞ്ഞുകെട്ടി
മാറാപ്പിൽ സ്വപ്നം നിറച്ചുകെട്ടി
ഏഴരക്കമ്പുള്ള വടിയെടുത്ത്
ഏഴരക്കമ്പുള്ള കുടയെടുത്ത്, വ്യഥ
വെച്ചുണ്ണാൻ ചിറ്റുരുളിയൊന്നെടുത്ത്
ഇടങ്കാലുവെച്ചു പടികടന്നേ
ഇടനെഞ്ചു പൊട്ടിത്തിരിഞ്ഞു നിന്നേ
അമ്മേ...

വ്യര്‍ത്ഥം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

കാല്‍ നൂറ്റാണ്ട് ഞാന്‍ കാത്തിരുന്നു
ഉണ്ടെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.

സൂര്യനങ്ങനെ ചന്ദ്രനങ്ങനെ
മഞ്ഞങ്ങനെ മഴയങ്ങനെ
കാറ്റങ്ങനെ കടലങ്ങനെ.

പരുന്ത് ഉപേക്ഷിച്ച
നിഴലുമായി ഞാന്‍ കാത്തിരുന്നു
ഉവ്വെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.

വ്യര്‍ത്ഥമാസത്തിലെ കഷ്ടരാത്രി - ബാലചന്ദ്രന്‍ ചുള്ളിക്കാട്

അതിഥികള്‍ പൊയ്ക്കഴിഞ്ഞ്
അതിഥികള്‍ പൊയ്ക്കഴിഞ്ഞ്
കാലൊച്ചകള്‍ തെരുവില്‍ വേച്ചൊടുങ്ങുന്നു
മനസ്സിന്റെ തറ നിറയെ സിഗരറ്റു കുറ്റികള്‍
ഫലിതഭാഷണ ഉച്ചിഷ്ടങ്ങള്‍
മേശമേല്‍ പകുതിമോന്തിയ പാനപാത്രങ്ങളില്‍
മറവിതന്‍ ജലം
നാല്പത് വാട്ടിന്റെ പനിവെളിച്ചത്തില്‍
ഈ സത്ര ഭിത്തിയില്‍
അപഥ സഞ്ചാരിയായ ഒരാത്മാവിന്റെ
വികൃത ചിത്രം വരയ്ക്കുകയാണെന്‍ നിഴല്‍
ഇനിയുറങ്ങാം..

വെളിപാട് - ബാലചന്ദ്രന്‍ ചുള്ളിക്കാട്

വേടന്‍ അമ്പുരക്കുന്നതു
എന്റെ ഹൃദയത്തില്‍ തന്നെയാണു
എന്നിട്ടും മുനയുടെ മൂര്‍ച്ച എന്റെ കവിതക്കില്ല
നിറയൊഴിക്കുന്നതു
എന്റെ നെഞ്ചിലേക്കുതന്നെയാണു
എന്നിട്ടും കുഴലിന്റെ സംഗീതം
എന്റെ കവിതക്കില്ല
കുളമ്പുകള്‍ ചവിട്ടിയരക്കുന്നതു
എന്റെ മാംസം തന്നെയാണ്
എന്നിട്ടും പടക്കുതിരകളുടെ
മരണവേഗത എന്റെ വാക്കുകള്‍ക്കില്ല
ഞെരിഞ്ഞു തകരുന്നതു എന്റെ തോളെല്ലുകള്‍ തന്നെയാണ്

ഉള്‍ഖനനം - ബാലചന്ദ്രൻ ചുള്ളിക്കാട്

പദ്മനാഭക്ഷേത്രത്തിന്റെ നിലവറയിൽ
രത്നശേഖരങ്ങളുണ്ടെന്നറിഞ്ഞിടാതെ
നഷ്ടചരിത്രത്തിൻ പുറമ്പോക്കിലെങ്ങാണ്ടോ
പട്ടിണിയുംപാടുമായിക്കഴിഞ്ഞവരേ,
വിസ്മരിക്കപ്പെട്ടവരേ, നിങ്ങളെയൊക്കെ
ഓർത്തെടുക്കാൻ ശ്രമിക്കയാണശുഭചിന്ത.

താതവാക്യം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

അച്ഛന്റെ കാലപുരവാസി കരാളരൂപം
സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;
മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും
വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും

ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം
ബാധിച്ചു മുങ്ങിമറയും പടി താതഭൂതം
പ്രേതപ്പെരുമ്പറ നടുങ്ങി മുഴങ്ങു, മന്ധ
നാദത്തിലെന്നൊടുരചെയ്തു ദുരന്തവാക്യം:

സ്നേഹം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

പ്രളയമാണെങ്ങും ഇടവരാത്രിതന്‍
കരിമുകില്‍ ചിറമുറിഞ്ഞ് പേമഴയിടിഞ്ഞ് ചാടുന്നു
ഇടയ്ക്ക് കൊള്ളിയാന്‍ വെളിച്ചത്തില്‍ കാണാം
കടപുഴങ്ങിയ മരങ്ങളും, ചത്ത മൃഗങ്ങളും,മര്‍ത്യ ജഡങ്ങളും
ജലപ്രാഹത്തില്‍ ചുഴന്നൊലിച്ചു പോകുന്നു
ഒരു സുഹൃത്തിന്റെ ശവത്തിന്മേല്‍
അള്ളിപ്പിടിച്ചു നാം മുങ്ങിത്തുടിച്ചു നീന്തുന്നു
ചുഴികുത്തില്‍പ്പെട്ടീ ഒടുക്കത്തെ പ്രാണ പ്രതീക്ഷ

സ്‌നാനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.

തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.

സ്മൃതിനാശം - ബാലചന്ദ്രൻ ചുള്ളിക്കാട്

എവിടെയോ പണ്ടു കണ്ടതാണീ മുഖം.
എവിടെയാണതെന്നോർമ്മകിട്ടുന്നില്ല.

കൊടിയ വേനലിൻ പാതയിൽ യൌവ്വനം
കൊടിപിടിച്ച ദിനങ്ങളിലാകണം,
തെരുവുതോറും ചരിത്രം നിണംകൊണ്ടു
ചുവരെഴുത്തു നടത്തുമ്പൊഴാകണം,
ഒരു സഖാവുമൊത്തന്നത്തെ രാത്രിയിൽ-
ക്കയറിവന്ന പെൺകുട്ടിയിലാകണം,

സന്ദര്‍ശനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

അധികനേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു നാം.

ജനലിനപ്പുറം ജീവിതം പോലെയീ-
പ്പകല്‍ വെളിച്ചം പൊലിഞ്ഞുപോകുന്നതും,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെപ്പറന്നുപോകുന്നതും,
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ...?

സദ്ഗതി - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായ്‌ അന്ധയായ്‌ മൂകയായി
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നു നില്‍ക്കുന്നു

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായ്‌ അന്ധയായ്‌ മൂകയായ്‌
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നു നില്‍ക്കുന്നു

10/3/18

അകലെ അകലെ നീലാകാശം

സംഗീതം : എം എസ് ബാബുരാജ്
വരികൾ : ശ്രീകുമാരൻ തമ്പി
പാടിയത് : കെ ജെ യേശുദാസ്, എസ് ജാനകി
ചിത്രം : മിടുമിടുക്കി

അകലെ....അകലെ... നീലാകാശം
ആ ആ ആ....
അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം
അകലേ...നീലാകാശം

നോക്കിയ 6 സ്വന്തമാക്കാൻ സുവർണ്ണാവസരം.

നോക്കിയ6 ന്റെ 3GBറാം പതിപ്പ് പുറത്തിറങ്ങി ഒരു വര്‍ഷത്തിലേയ്ക്ക് എത്താന്‍ ഒരുങ്ങുമ്പോള്‍ സ്മാര്‍ട്ട്‌ഫോണിന്റെ വിലയില്‍ കുറവ് വരുത്തുകയാണ്.

8/3/18

ഋതുഭേദങ്ങള്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

പ്രഭാതത്തില്‍
മഞ്ഞുതുള്ളിയെ  സൂര്യരശ്മി  എന്നപോലെ
ബാല്യത്തില്‍
ഒരു  ബാലികയെ ഞാന്‍  പ്രേമിച്ചു
അവള്‍  ഉരുകി  അപ്രത്യക്ഷയായി .

കൌമാരത്തില്‍
കടമ്പുമരത്തെ  വസന്തമെന്നപോലെ
ഒരു  കുമാരിയെ ഞാന്‍  പ്രേമിച്ചു
അവള്‍  പൂത്തുകൊഴിഞ്ഞു  പോയി .

രാമകഥ - ബാലചന്ദ്രൻ ചുള്ളിക്കാട്

രാമനെന്നാണെന്‍െറ പേര്.
അയോധ്യയിലാണു വീട്.
കൊച്ചിയില്‍ത്തോപ്പുംപടിയില്‍
ബേക്കറിയില്‍ ജോലിയാണ്.
ലക്ഷ്മണനും വന്നിട്ടുണ്ട്.
കല്‍പ്പണിക്കു പോകുന്നുണ്ട്.
എട്ടുമണിക്കൂറു ജോലി.
നഷ്ടമില്ല; നല്ല കൂലി.
എങ്കിലുമീ ജീവിതത്തില്‍
സങ്കടമുണ്ടാവുമല്ലൊ.

പ്രഭാതം - ബാലചന്ദ്രൻ ചുള്ളിക്കാട്

ഇന്നും കിളിയൊച്ച കേള്‍ക്കെ, നീ രാവിലേ
വന്നുവിളിച്ചതായ്ത്തോന്നി- ഉണര്‍ന്നു ഞാന്‍

എന്നെച്ചുഴലുന്നൊരീ വെളിച്ചം നിന്റെ
വെണ്‍പട്ടുപാവാടയെന്നു കരുതി ഞാന്‍

ഈയിളം കാറ്റോ, പനിനീരിലാടിയ
വാര്‍മുടി കോതി വരുന്നതെന്നോര്‍ത്തു ഞാന്‍

പോകൂ പ്രിയപ്പെട്ട പക്ഷീ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

പോകൂ പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെ
നീലിച്ച ചില്ലയില്‍ നിന്നും
നിനക്കായ്‌ വേടന്റെ കൂര-
മ്പൊരുങ്ങുന്നതിന്‍ മുന്‍പ്

ആകാശമെല്ലാം നരക്കുന്നതിന്‍ മുന്‍പ്
ജീവനില്‍ നിന്നും ഇല കൊഴിയും മുന്‍പ്‌
പോകൂ, തുള വീണ ശ്വാസ കോശത്തിന്റെ
കൂടും വെടിഞ്ഞ് ചിറകാര്‍‍‍ -
ന്നൊരോര്‍മ്മ പോല്‍ പോകൂ..
സമുദ്രം ഒരായിരം നാവിനാല്‍
ദൂരാല്‍ വിളിക്കുന്നു നിന്നെ..

പകർച്ച - ബാലചന്ദ്രൻ ചുള്ളിക്കാട്

ആഫ്രിക്കൻ മരുഭൂമിക്കു
വടക്കുള്ളൊരതിർത്തിയിൽ
അടിമച്ചന്തയിൽ‌വെച്ചു
പണ്ടെന്നോ കണ്ടതാണു നാം.

കൊള്ളിമീനുകൾ പായുന്ന
കിനാക്കണ്ണുള്ള പെണ്മണി.
കാട്ടുമുന്തിരിപോലുള്ള
മുലക്കണ്ണുള്ള സുന്ദരി.

ഒരു പ്രണയഗീതം - ബാലചന്ദ്രൻ ചുള്ളിക്കാട്

ഇങ്ങസ്തമിക്കുന്നു സൂര്യൻ; പെരുവഴി
തീർന്നൂ, തിരിച്ചു നടക്കാം നമുക്കിനി
സ്വന്തം കുരുതിയിലേക്കു പോകുന്നൊരി-
ക്കൊമ്പ് ചുവന്നോരറവു മൃഗങ്ങൾക്കു
പിമ്പേ നടക്കുമ്പോഴും നമ്മെ ബന്ധിപ്പ-
തെന്താഭിചാരം? പ്രണയമോ പാപമോ?

ഇല്ല പൊട്ടിച്ചിരി; നീണ്ട ഞരക്കങ്ങ-
ളല്ലാതെ,യോരോ തകരക്കുടിലിലും
വെള്ളമിറങ്ങാതെ, ജീവിതമൂർച്ഛയിൽ
തുള്ളിപ്പനിച്ചു കിടക്കയാമുണ്ണികൾ

7/3/18

ഓര്‍മ്മകളുടെ ഓണം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

 ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു

മൃഗജഡം - ബാലചന്ദ്രൻ ചുള്ളിക്കാട്

മൃഗജഡം - ഷാൾസ് ബോദ്‌ലെയ്

വിവർത്തനം: ബാലചന്ദ്രൻ ചുള്ളിക്കാട്





ഓമനേ, സുന്ദരഗ്രീഷ്മപ്രഭാതത്തിൽ

നാമൊരുമിച്ചു നടക്കുന്ന വേളയിൽ

ഏതോ മൃഗത്തിന്റെ ചീഞ്ഞ ജഡം ചരൽ‌-

പ്പാതയോരത്തു നാം കണ്ടതോർക്കുന്നുവോ,



കാലുപൊക്കിക്കിടക്കുന്ന കാമാർത്തയെ-

പ്പോലെയെരിഞ്ഞും, വിഷം വിയർത്തും, കെട്ട

വായു കുമിഞ്ഞ പെരുവയർ ലോകത്തെ

നാണവും മാനവുമില്ലാതെ കാട്ടിയും.

മദര്‍ തെരേസയ്ക്ക് - ബാലചന്ദ്രൻ ചുള്ളിക്കാട്

നരബലികൊണ്ട് കുരിതിയാടുന്നു
രുദിര കാളിതന്‍ പുരാണ ഭൂമിയില്‍
പരദേശത്തുനിന്നൊരു പിറാവുപോല്‍
പറവന്നുതാം പരമ സ്നേഹമേ
പല നൂറ്റാണ്ടായ് മകുട മോഹത്തിന്‍
മരണ ശംഖൊലി മുഴങ്ങുമീ മണ്ണില്‍
ജനകനില്ലാതെ ജനനിയില്ലാതെ
കുലവും ജാതിയും മതവുമില്ലാതെ
തെരുവില്‍ വാവിട്ടു കരയും ജീവനെ
ഇരുകയ്യാല്‍ വാരിയെടുത്തു ചുംബിയ്ക്കും

മറവി - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഓമനേ,മൗനം ശിരസ്സറ്റ പക്ഷിതന്‍
ഗാനമാണെന്നതറിഞ്ഞു വേവുമ്പൊഴും,
ഇത്തിരി നേരം നിലാവിന്‍ കൊലച്ചിരി
കൊത്തിപ്പറിച്ച മനം തലോടുമ്പൊഴും,
പാറകള്‍ പൊട്ടിച്ചു പായുന്നൊരെന്‍ കാട്ടു-
ചോരയില്‍ക്കാലം കുളമ്പടിക്കുമ്പൊഴും

4/3/18

കാത്തുനിൽപ്പ്‌ - ബാലചന്ദ്രൻ ചുള്ളിക്കാട്‌

വചനമേ,നീയെന്റെ ജീവിതത്തിൻ
പുലർ കാലനക്ഷത്രമായുദിച്ചു
ഇരുളാണ്ട സത്തയിലുള്ളതെല്ലാം
വെളിവാക്കിയന്ന പ്രകാശഭിക്ഷ
സകലേന്ദ്രിയങ്ങളും സംഭരിച്ച
വിഘടിത ധാരണാബിന്ദുജാലം
സ്ഥിരബോധതന്തുവിൽ കോർത്തിണക്കി
വിരചിച്ചു നീയെന്റെ ചിത്തശിൽപ്പം.

കാലധര്‍മ്മം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

അങ്ങനെയോരോന്നോരോന്നോര്‍ത്തുകൊണ്ടിരിക്കുമ്പോള്‍
പിന്നെയും പാളീ ചിന്ത കാലധര്‍മ്മത്തിന്‍ നേരേ.


ഉദിച്ചസ്തമിക്കയുമസ്തമിച്ചുദിക്കയും
വിധിച്ചവണ്ണം ചെയ്തുപോരുന്നു തേജസ്സുകള്‍.
ഗുണിച്ചും ഹരിച്ചുമീ നിത്യജീവനലീല
ഗണിക്കാന്‍ കഴിയാതെ പിന്മടങ്ങുന്നൂ ബോധം.

കഥാശേഷം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

പെട്ടെന്ന് രാധ
പ്രേമശക്തിയുടെ പരിധിക്കു പുറത്തായി.
യമുനാതടത്തില്‍
അവളുടെ നനഞ്ഞ നിഴല്‍ മാത്രം
ഉടഞ്ഞു കിടന്നു.

കൃഷ്ണന്‍ ഭൂസ്പര്‍ശിയല്ല.
അയാളുടെ കാല്പാടുകള്‍ കണ്ടെത്താന്‍
നിയമപാലകര്‍ക്കു കഴിഞ്ഞില്ല.

ഗൗരി - ബാലചന്ദ്രൻ ചുള്ളിക്കാട്

കരയാത്ത ഗൌരീ, തളരാത്ത ഗൌരീ
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

അന്നം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ത്രിശ്ശിവപേരൂര്‍ പൂരപ്പറമ്പ് കടന്നു ഞാന്‍
ഒട്ടിയ വയറുമായ് ഉച്ചയ്ക്ക് കേറിച്ചെന്നു.
‘ഇത്ര മാത്രമേ ബാക്കി’യെന്നോതി വൈലോപ്പിള്ളി
ഇത്തിരിച്ചോറും മോരും ഉപ്പിലിട്ടതും തന്നു.
ഞാനുണ്ണുന്നതും നോക്കി നില്‍ക്കുമ്പോള്‍ മഹാകവി,
താനറിയാതെ കുറച്ചുറക്കെപ്പറഞ്ഞു പോയ്
‘ആരു പെറ്റതാണാവോ പാവമീ ചെറുക്കനെ,
ആരാകിലെന്തപ്പെണ്ണിന്‍ ജാതകം മഹാ കഷ്ടം!’

അഭിമുഖം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

കാലത്തേ കാവ്യദേവത ഫോണ്‍ ചെയ്തു:
കുഞ്ഞുങ്ങള്‍ നിന്റെ അരികിലേയ്ക്കു വരും, നീ അവരെ തടയരുത്.

സായാഹ്നത്തില്‍ കുഞ്ഞുങ്ങള്‍ എത്തി.
ചോദ്യം തുടങ്ങി.
വെളിച്ചവും പൂക്കളും നിറഞ്ഞ വാക്കുകളല്ല.
വാര്‍ദ്ധക്യവും അസഹിഷ്ണുതയും പകയും നിറഞ്ഞ വാക്കുകള്‍

25/2/18

വിട - അയ്യപ്പപ്പണിക്കര്‍

വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?

രാമന്‍ വാണാലും രാവണന്‍ വാണാലും - അയ്യപ്പപ്പണിക്കർ

രാമന്‍ വാണാലും രാവണന്‍ വാണാലും
സ്വാതന്ത്ര്യം നമ്മള്‍ക്ക് പിച്ചപ്പാത്രം;
രാവിതുപോയിപ്പകല്‍ വെളള വന്നാലും
നാവു നനയ്ക്കുവാന്‍ കണ്ണീര്‍ മാത്രം.
അഴിമതി നാടു വാഴുന്ന കാലം
അധികാരമുള്ളവരൊന്നുപോലെ.
ആമോദത്തോടവര്‍ ഭരിക്കും കാലം
ആപത്തവര്‍ക്കാര്‍ക്കുമില്ലതാനും
കള്ളവുമില്ലേ ചതിവുമില്ലേ
എള്ളോളം ചെറിയ പൊളിയുമില്ലേ.

നീ തന്നെ ജീവിതം സന്ധ്യേ - അയ്യപ്പപ്പണിക്കർ

നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു 
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

മോഷണം - അയ്യപ്പപ്പണിക്കര്‍

വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ,താൻ
കള്ളനെന്നു വിളിച്ചില്ലേ?

തുണി മോഷ്ടിച്ചതു കാണുന്നവരുടെ
നാണം കാക്കാനായിരുന്നല്ലോ-അവരുടെ
നാണം കാക്കാനായിരുന്നല്ലോ.

അഗ്നിപൂജ - അയ്യപ്പപ്പണിക്കർ

ആദിരാവിന്റെയനാദിപ്രകൃതിയി-
ലാരംഭമിട്ടോരസംസ്കൃതചിന്തയിൽ
നീറിയുറഞ്ഞുമുടഞ്ഞുമുരുകിയും
ഭൂതപ്രപഞ്ചമൊരുക്കും സനാതന
കാലമതിന്റെ ചെതുമ്പലെരിഞ്ഞൊരു
നാളമുയർന്നു തെളിഞ്ഞതാണഗ്നി നീ

ഒരുക്കം - ആറ്റൂര്‍ രവിവര്‍മ

കാര്യദര്‍ശി സ്ഥാനാര്‍ഥിയോടു
ഇങ്ങനെ പറഞ്ഞു:
നേതാവേ! ലക്ഷണം നന്നല്ല;
കാണുന്നില്ല,
നമ്മുടെ കൊടികളെല്ലാം ഉറക്കംതൂങ്ങുന്നു;
പ്രവര്‍ത്തകരേയും അനുയായികളേയും
സുഹൃത്തുക്കളേയും വിക്കു ബാധിച്ചിരിക്കുന്നു
കാറ്റു നമുക്കു എതിരെ വീശുന്നു
നമ്മുടെ പാതകളെല്ലാം വായ് പിളര്‍ക്കുന്നു

മേഘരൂപന്‍ - ആറ്റൂര്‍ രവിവര്‍മ്മ

സഹ്യനേക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ദ്രത
ഇണങ്ങി നിന്നില്‍ ; സല്‍പ്പുത്ര
ന്മാരില്‍ പൈതൃകമങ്ങനെ!

നിനക്കെഴുതുവാന്‍ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം
നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം.

24/2/18

അനിൽ പനച്ചൂരാൻ

മലയാളകവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമാണ്‌ അനിൽ പനച്ചൂരാൻ.അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകൻ. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി,വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ:മായ, മകൾ:ഉണ്ണിമായ.ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.

പ്രധാന കവിതകൾ 


വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ.

പുരസ്കാരങ്ങൾ


കണ്ണൂർ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം ലഭിച്ചു.

പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു.

പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് ദുബായില്‍ വെച്ചാണ് അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു.
ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.

എഴുത്തച്ഛൻ

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്.

23/2/18

യാമിനിയ്ക്ക് - അനില്‍ പനച്ചൂരാന്‍

ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി
സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ
ഒരു യുവതിയാം വിധവയെപ്പോലെ..
ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി
സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ
ഒരു യുവതിയാം വിധവയെപ്പോലെ..

വെളിപാടു പുസ്തകം - അനില്‍ പനച്ചൂരാന്‍..

നോക്കൂ സഖാവെ, ഇതെന്റെ മുറിവേറ്റ ഹൃദയം
അഴലിന്റെ മിഴിനീരുണങ്ങാത്ത പുസ്തകം
വാഴ്വിന്‍ വയലിലെ ഞാറ്റുവേലക്കിളി
ഓര്‍മ്മക്കുറിപ്പുമായ് കൂടണഞ്ഞീടുന്നു
സമരങ്ങളില്‍ തലയെരിഞ്ഞ
കിനാവിന്റെ താളിയോലയില്‍
അക്ഷരത്തിന്റെ മുറിവുമാഞ്ഞിട്ടില്ല

വലയില്‍ വീണ കിളികള്‍ - അനില്‍ പനച്ചൂരാന്‍

വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം

സ്മൃതിമധുരം - അനില്‍ പനച്ചൂരാന്‍

അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും

ശാന്തിവനം തേടി - അനില്‍ പനച്ചൂരാന്‍

പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍
പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍

രക്തസാക്ഷികള്‍ - അനില്‍ പനച്ചൂരാന്‍

ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
ലാൽ സലാം ഉം...ഉം..ലാൽ സലാം

പ്രവാസിയുടെ പാട്ട് - അനില്‍ പനച്ചൂരാന്‍

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും

Popular Posts