യാളിക്കായ് സാഹിത്യവും സാങ്കേതിവിദ്യയും താ രു കുക്കീഴിൽ.

25/2/18

ഒരുക്കം - ആറ്റൂര്‍ രവിവര്‍മ

കാര്യദര്‍ശി സ്ഥാനാര്‍ഥിയോടു
ഇങ്ങനെ പറഞ്ഞു:
നേതാവേ! ലക്ഷണം നന്നല്ല;
കാണുന്നില്ല,
നമ്മുടെ കൊടികളെല്ലാം ഉറക്കംതൂങ്ങുന്നു;
പ്രവര്‍ത്തകരേയും അനുയായികളേയും
സുഹൃത്തുക്കളേയും വിക്കു ബാധിച്ചിരിക്കുന്നു
കാറ്റു നമുക്കു എതിരെ വീശുന്നു
നമ്മുടെ പാതകളെല്ലാം വായ് പിളര്‍ക്കുന്നു


ആണ്ടുകളുടെ മാലിന്യം
മലയായുയര്‍ന്ന്
നമ്മുടെ വാക്കും വായും പൊത്തുന്നു
എങ്ങനെ കൈ നീട്ടും
നാവു നീട്ടും നമ്മള്‍
സമ്മതിദായകരുടെ മുന്നില്‍!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts