പ്രമുഖ സാഹിത്യകാരനും പൗരാവകാശ പ്രവർത്തകനുമായ കെ. പാനൂർ (91) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൌരാവകാശപ്രവർത്തകനും,
2006-ൽ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരനുമാണ് കെ.പാനൂർ .
കവി, ഗദ്യകവി, ഉപന്ന്യാസകാരൻ എന്നീ നിലകളിൽ വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്തിന്റെ രംഗത്ത് സജീവമായിരുന്ന കുഞ്ഞിരാമൻ പാനൂരാണ് കെ.പാനൂർ എന്ന തൂലികാനാമം സ്വീകരിച്ചത്. കേരളത്തിലെ ആഫ്രിക്ക, ഹാ,നക്സൽബാരി, കേരളത്തിലെ അമേരിക്ക എന്നിവയാണ് പ്രധാനപ്പെട്ട കൃതികൾ. സർക്കാർ സർവ്വീസിൽ റവന്യൂ വിഭാഗം ജീവനക്കാരനായാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ആദിവാസിക്ഷേമവിഭാഗത്തിൽ സേവനം അനുഷ്ഠിക്കാൻ സ്വയം സന്നദ്ധനായി. കേരളത്തിൽ പലയിടങ്ങളിലായി ആദിവാസി ക്ഷേമപ്രവർത്തനത്തിൽ അഴിമതിമുക്തമായ സേവനം നടത്തി. ഡപ്യൂട്ടി കലക്ടറായാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. മലയാള കലാഗ്രാമം സ്ഥാപിക്കപ്പെട്ടപ്പോൾ അതിന്റെ റജിസ്ട്രാറായി നിയമിക്കപ്പെട്ടു. പത്തു വർഷത്തോളം ആ പദവി വഹിച്ചു. എഴുത്തിനും സാമൂഹികപ്രവർത്തനത്തിനും കൂടുതൽ സമയം കണ്ടത്താനായി പദവി ഉപേക്ഷിച്ചു.

x
പൂമുഖം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ