യാളിക്കായ് സാഹിത്യവും സാങ്കേതിവിദ്യയും താ രു കുക്കീഴിൽ.

13/2/18

ഗോപികാദണ്ഢകം - അയ്യപ്പപ്പണിക്കർ

അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ
വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ്അറിയുന്നു ഗോപികേ നിന്നെ ഞാന്‍അറിയുന്നു ഗോപികേ..

നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്നകാളിന്ദിയുണരുന്ന പുതുമോഹ യാമങ്ങളില്‍ഗോക്കളലയുന്ന വൃന്ദാവനത്തിന്റെ വൃക്ഷതണല്‍പറ്റിയെന്തോ കളഞ്ഞത് തേടുന്ന കാറ്റായ്കാറ്റിലെ നവപുഷ്പ രാഗാര്‍ദ്ര സുസ്മേരമായെന്റെഗതകാല വിസ്മൃതി തിരമാലചാര്‍ത്തുന്നൊര-ഴലായഴല്‍ ചേര്‍ന്നൊരാഴകായി നിന്നെ ഞാന്‍അറിയുന്നു ഗോപികേ..അറിയുന്നു ഗോപികേ..
വിജനത്തിലേകാന്ത ഭവനത്തിലൊറ്റയ്ക്ക്തഴുതിട്ട കതകിന്റെ പിറകില്‍ തളര്‍ന്നിരുന്നിടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെമുകരുന്ന ഗോപികേ..വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോള്‍ഇടനെഞ്ചിലിടിവെട്ടും ഏകാന്ത ശോകത്തിന്‍ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ
ഇടയനെ കാണുവാന്‍ ഓടിക്കിതയ്ക്കാതെഓടക്കുഴല്‍ വിളി കാതോര്‍ത്തു നില്‍ക്കാതെഎവിടെയാണവിടെ നീ ഇവനെ സ്മരിച്ചു-കൊണ്ടഴലും പരാതിയും കൈമലര്‍ക്കുമ്പിളില്‍തൂവാതെ നിര്‍ത്തി നുകരുന്ന ഗോപികേ
തഴുതിട്ട വാതില്‍ തുറന്നാലുമോമല്‍തളരാതെ കൈയ്യെത്തി നീട്ടിപിടിയ്ക്കൂതഴുകൂ തടം തല്ലിയാര്‍ക്കുന്ന യമുനതന്‍തിരമാല പുല്‍കുന്ന തീരമാമിവനെ നീ തഴുകൂതഴുകൂ തണുപ്പിന്റെ ചൂടും ചൂടിന്‍ തണുപ്പുംപകരുന്ന ഹേമന്തമായി പടരൂപടരൂ തീനാളമായി പിടയൂപിടയുന്ന ചോരക്കുഴലൊത്തൊരോടക്കുഴലായ്വന്നെന്റെ ചുണ്ടില്‍ തുടിയ്ക്കൂ..തൊടുക്കൂ തുടം ചേര്‍ന്നൊരോമല്‍ പശുവിന്റെമുലപോലെ മാര്‍ദ്ധവം വിങ്ങി ചുരത്തൂമധുമാസ വധുവിന്റെ സമ്മാനമാകുമീവനമാല പങ്കിട്ടെടുക്കൂചിരിയ്ക്കൂ.. ചിരിയ്ക്കൂ മൃദുവായി മിഴിനീരില്‍ഉലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിയ്ക്കൂ..
തളകെട്ടി വളയിട്ടു താളം ചവിട്ടിതളിരൊത്ത പാവാട വട്ടം ചുഴറ്റിപദപാദ മേളം മയക്കും നികുഞ്ജങ്ങള്‍അവിടത്ര ഗോപിമാര്‍ അവിടെ നീ പോകേണ്ടഅവിടെ നീ പോകേണ്ടതവരുടെ മാര്‍ഗ്ഗമെന്നറിയൂനിനക്കു നിന്‍ മാര്‍ഗ്ഗം വിഭിന്നമാണതുഞാനെന്നറിഞ്ഞെന്നറിയൂ
ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍നിന്റെ പരിദേവനം നിറയാതെ നിറയുന്നകാടുമമ്പാടിയും ജലമെങ്ങുതിരയുന്ന പുല്ലുംപുല്ലെങ്ങു തിരയുന്ന പശുവുംപശുവെങ്ങ് തിരയുന്നൊരിടയക്കിടാങ്ങളുംവനരാജി പതയുന്ന നറുവെണ്‍നിലാവുംരസരാസ കേളിയും മഴവന്ന കാലത്ത്മലയേന്തി നില്‍ക്കുന്ന നിലയുംമദകാളിയന്‍ വിഷം ചീറ്റുന്ന പത്തികളില്‍അലിവോടെ കേറിയടവറുപത്തിനാലുംകൊരുക്കുന്ന കാലുകളുംഉടയാട കിട്ടുവാന്‍ കൈകൂപ്പി നില്‍ക്കുന്ന സഖികളുംശൂന്യമായ് ഒരു തേങ്ങലായ്നിഴല്‍ വീശും കടമ്പിന്റെ മുരടിച്ച കൊമ്പുംഇന്നവയോര്‍മ്മമാത്രമെന്നറിയുന്നു ഞാന്‍ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-വേണ്ടതറിയുന്നു ഗോപികേ...അറിയുന്നു ഗോപികേ..ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-വേണ്ടതറിയുന്നു ഗോപികേ...അറിയുന്നു ഗോപികേ..അറിയുന്നു ഗോപികേ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts