യാളിക്കായ് സാഹിത്യവും സാങ്കേതിവിദ്യയും താ രു കുക്കീഴിൽ.

23/2/18

ചോദ്യം എന്ന ഉത്തരം - അക്കിത്തം

തോടുപൊട്ടിപ്പുലരൊളി-
ക്കുളിര്‍കോരുന്ന മാത്രയില്‍

കോഴിക്കുഞ്ഞു മിഴിക്കുന്ന
കണ്‍കളില്‍ക്കൂടി നോക്കി ഞാന്‍:

'എവിടെപ്പോയെന്‍ മനസ്സില്‍
പണ്ടു ശബ്ദിച്ച പുല്‍ക്കുഴല്‍?


എവിടെപ്പോയ് കൃഷ്ണ, കാലില്‍
കിലുങ്ങിയ ചിലങ്കകള്‍?

എവിടെപ്പോയെന്റെ രക്ത-
നാഡിതോറുമുഴറ്റൊടെ

ഓളംവെട്ടിക്കൊണ്ടിരുന്ന
കളഭത്തിന്റെ സൌരഭം?

എവിടെപ്പോയെന്റെ നാവില്‍
നിദ്രാണനിമിഷത്തിലും

പ്രസരിച്ചുംകൊണ്ടിരുന്ന
പായസാമൃതനിര്‍വൃതി?'

ചവര്‍ വീഴും മുമ്പെണീറ്റ
തള്ളപ്പൈക്കൊമ്പിലെ ത്വര

എഴുന്നേല്‍പ്പിച്ചിടും കാള-
ക്കിടാവിന്‍ കൈകള്‍ കൂപ്പി ഞാന്‍

വിമാനത്തിന്നിരമ്പം,
സാര്‍ത്ഥവാഹന്‍തന്നഹങ്കൃതി

യുഗങ്ങള്‍തന്‍ മേഘമാര്‍ഗ-
ങ്ങളെപ്പിന്‍തള്ളി; ആരു ഞാന്‍?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts