2016ലെ കേരള സാഹിത്യ അക്കാദമി അവാർഡുകള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഇയ്യങ്കോട് ശ്രീധരന്‍, സി. ആര്‍. ഓമനക്കുട്ടന്‍, ലളിത ലെനിന്‍, ജോസ് പുന്നാംപറമ്പില്‍, പി.കെ. പാറക്കടവ്, പൂയ്യപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ മികച്ച നോവൽ.
സാവിത്രി രാജീവന്റെ ‘അമ്മയെ കുളിപ്പിക്കുമ്പോൾ’ മികച്ച കവിത. മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം എസ്. ഹരീഷിന്റെ ‘ആദം’ നേടി. ഡോ. സാംകുട്ടി പട്ടംകരി ( ലല്ല - നാടകം), എസ്. സുധീഷ് ( ആശാന്‍ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം ), ഫാ. വി.പി.ജോസഫ് വലിയവീട്ടില്‍ ( ചവിട്ടുനാടക വിജ്ഞാനകോശം - വൈജ്ഞാനിക സാഹിത്യം), ഡോ. ചന്തവിള മുരളി ( എ.കെ.ജി: ഒരു സമഗ്രജീവചരിത്രം), ഡോ. ഹരികൃഷ്ണന്‍ ( നൈല്‍വഴികള്‍ - യാത്രാവിവരണം), സി.എം. രാജന്‍ ( പ്രണയവും മൂലധനവും - വിവര്‍ത്തനം), കെ.ടി ബാബുരാജ് ( സാമൂഹ്യപാഠം- ബാലസാഹിത്യം), മുരളി തുമ്മാരുകുടി ( ചില നാട്ടുകാര്യങ്ങള്‍ - ഹാസ്യസാഹിത്യം) എന്നിവര്‍ വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരത്തിന് അര്‍ഹരായി.ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ മികച്ച നോവൽ.
പ്രധാനമായും മൂന്നു സ്ത്രീകളുടെ കഥയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നിവരാണവർ. ശ്രീലങ്കയിൽ ജനിച്ച ഡോ.രജനി ഈഴപ്പോരിൽ ജീവൻ നഷ്ടപ്പെട്ട യാഴ്പ്പാണത്തിന്റെ വീരപുത്രികളിൽ ഒരുവൾ. ദേവനായകിക്ക് ആയിരം വർഷത്തോളം പഴക്കമുണ്ട്. രാജരാജചോളന്റെ കാലത്തോളം സുഗന്ധി എഴുത്തുകാരന്റെ ഭാവനയിലെ സൃഷ്ടിയാണ്. വിടുതലൈ പോരാട്ടത്തെക്കുറിച്ച് പീറ്റർ ജീവാനന്ദമെന്ന എഴുത്തുകാരൻ സിനിമയെഴുതുന്നു.ആ സിനിമയുടെ അകം നോവലിന്റെ രൂപമാകുന്ന കാവ്യകലയാണ് ആ നോവലിനുള്ളത്. ശ്രീലങ്കയുടെ ചരിത്രം പറയുമ്പോൾ അത് പഴയ തിരുവിതാംകൂറിന്റെയും ആയ് രാജ്യത്തിന്റെയും ചേരരാജ്യത്തിന്റെയുമൊക്കെ ചരിത്രമായി പരിണമിക്കുന്നു.
ഏറെ വായനക്കാരെ സൃഷ്‌ടിച്ച കഥയാണ് ആദം. ആദം എന്നത് കഥയിലെ പ്രധാനകഥാപാത്രമായ ഒരു നായയുടെ പേരാണ്. ആദം എന്ന ആ നായയിലൂടെ മറ്റുനായ്‌ക്കളെയും മനുഷ്യരെയും പ്രകൃതിയെയും ഇടകലര്‍ത്തി വ്യത്യസ്‌തമായ ജീവിത നീരിക്ഷണങ്ങള്‍ മുന്നോട്ടുവയ്‌ക്കുകയാണ് എഴുത്തുകാരന്‍ ചെയ്ുന്നയത്.
പൂമുഖം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ