യാളിക്കായ് സാഹിത്യവും സാങ്കേതിവിദ്യയും താ രു കുക്കീഴിൽ.

10/3/18

നോക്കിയ 6 സ്വന്തമാക്കാൻ സുവർണ്ണാവസരം.

നോക്കിയ6 ന്റെ 3GBറാം പതിപ്പ് പുറത്തിറങ്ങി ഒരു വര്‍ഷത്തിലേയ്ക്ക് എത്താന്‍ ഒരുങ്ങുമ്പോള്‍ സ്മാര്‍ട്ട്‌ഫോണിന്റെ വിലയില്‍ കുറവ് വരുത്തുകയാണ്.
14,999 രൂപ വിലയ്ക്ക് എത്തിയ നോക്കിയ 6ന് 1,500 രൂപ വിലക്കിഴിവോടെ 13,499 രൂപയ്ക്ക് സ്വന്തമാക്കാന്‍ അവസരമൊരുക്കുകയാണ് കമ്പനി. ആമസോണ്‍ ഇന്ത്യയില്‍ മാത്രമാണ് ഓഫര്‍ ലഭ്യമാക്കിയിരിക്കുന്നത്.
കൂടാതെ, 12,111 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. 642 രൂപയുടെ EMI ഓപ്ഷനും ലഭ്യമാകുന്നതായിരിക്കും. 5.5 ഇഞ്ച് ഡിസ്‌പ്ലെ, ഓക്ടകോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, ആന്‍ഡ്രോയിഡ് 8.0 ഓറിയോ, 3GB റാം, 32GB സ്റ്റോറേജ്, 16MP റിയര്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 3000mAh ബാറ്ററി എന്നിവയാണ് നോക്കിയ 6 3GB റാം പതിപ്പിന്റെ പ്രധാന സവിശേഷതകള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts