പ്രളയമാണെങ്ങും ഇടവരാത്രിതന്‍
കരിമുകില്‍ ചിറമുറിഞ്ഞ് പേമഴയിടിഞ്ഞ് ചാടുന്നു
ഇടയ്ക്ക് കൊള്ളിയാന്‍ വെളിച്ചത്തില്‍ കാണാം
കടപുഴങ്ങിയ മരങ്ങളും, ചത്ത മൃഗങ്ങളും,മര്‍ത്യ ജഡങ്ങളും
ജലപ്രാഹത്തില്‍ ചുഴന്നൊലിച്ചു പോകുന്നു
ഒരു സുഹൃത്തിന്റെ ശവത്തിന്മേല്‍
അള്ളിപ്പിടിച്ചു നാം മുങ്ങിത്തുടിച്ചു നീന്തുന്നു
ചുഴികുത്തില്‍പ്പെട്ടീ ഒടുക്കത്തെ പ്രാണ പ്രതീക്ഷ
നമ്മുടെ കടും പിടിവിട്ടു തെറിയ്ക്കുകില്‍
നമ്മള്‍ പരസ്പരം ചുറ്റിപ്പിടിച്ചു മുക്കിടുന്നു
ഒരാള്‍ തുലയുമ്പോള്‍ അയാളുടെ പിണമൊരാള്‍ക്ക് തോണിയാം
ഒരു പക്ഷെ ഒരു കരയണവോളം
അതെല്ലെങ്കില്‍ കൈകള്‍ തളര്‍ന്ന് താവോളം
തുഴയുക പെണ്ണേ തുഴയുക
കാലപരിണതിയോളം തുഴയുകയില്ല നാം

പൂമുഖം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ